വിവരാവകാശ കമ്മിഷണർമാരുടെ നിയമനം: സർക്കാർ പട്ടിക ഗവർണർ തിരിച്ചയച്ചു.

തിരുവനന്തപുരം : വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ മൂന്ന് പേരുടെ പട്ടിക ഗവർണർ തിരിച്ചയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ്ഗവർണറുടെ വിശദീകരണം.  ഡോ. സോണിച്ചന്‍ പി ജോസഫ്, എം ശ്രീകുമാര്‍, ടി കെ രാമകൃഷ്ണന്‍ എന്നിവരാണ് വിവരാവകാശ കമ്മിഷണര്‍മാരാവാനുള്ള പട്ടികയിലുള്ളത്.

ഇതില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനും രണ്ടു പേര്‍ അധ്യാപകരുമാണ്.  മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ് എന്നിവരടങ്ങിയ സമിതിയാണ് വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടിക ശുപാര്‍ശ ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*