ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ ഗായകരാകാനാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ക്ഷണിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. ചങ്ങനാശേരി അതിരൂപതയുടെ ജൂബിലി വര്‍ഷാചരണ ഉദ്ഘാടനം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളും വേദനകളും യുദ്ധങ്ങളും നഷ്ടങ്ങളും നിരാശപ്പെടുത്തുന്ന അനുഭവങ്ങളും ചുറ്റും ഉണ്ടാകുമ്പോഴും ഉത്ഥിതനായ ഈശോ നല്‍കുന്ന പ്രത്യാശയുടെ സംഗീതം ആലപിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഈ ജൂബിലി വര്‍ഷം നമ്മോട് ആവശ്യപ്പെടുന്നതെന്ന് മാര്‍ കൂവക്കാട് പറഞ്ഞു.
ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ ജൂബിലിവര്‍ഷ പ്രതീകമായ മാര്‍സ്ലീവാ പ്രതിഷ്ഠിച്ച് ജൂബിലി പ്രാര്‍ത്ഥനയ്ക്കും പരിശുദ്ധ കുര്‍ബാനയ്ക്കും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം ജൂബിലി സന്ദേശം നല്‍കി. ജൂബിലിവര്‍ഷം കുടുംബങ്ങളെ നവീകരിക്കാനുള്ള ദൈവത്തിന്റ ക്ഷണമാണെന്നും എല്ലാവരും അതിനോട് ഹൃദയം തുറന്ന് സഹകരിക്കണമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി ഏത്തക്കാട്, മോണ്‍. മാത്യു ചങ്ങംങ്കരി, മോണ്‍. സോണി തെക്കേക്കര, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, ജൂബിലി ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ചെത്തിപ്പുഴ വികാരി ഫാ. തോമസ് കല്ലുകളം സിഎംഐ, ഗദ്‌സെമിനി സുപ്പീരിയര്‍ ഫാ. മാത്യു മുളങ്ങാശേരി, ഫാ. സ്മിത്ത് സ്രാമ്പിക്കല്‍, ഫാ. ടോണി കരിക്കണ്ടം, ഫാ. ജിന്റോ മുരിയങ്കരി ചിറയില്‍, ഫാ. ജോഷി പാണംപറമ്പില്‍, ഫാ. ജസ്റ്റിന്‍ കായംകുളത്തുശേരി തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
ജൂബിലി വര്‍ഷത്തിന്റെ ഇടവക തല – കുടുംബതല ഉദ്ഘാടനം ജനുവരി 5ന് അതിരൂപതയിലെ 250 ഇടവകകളിലും ആഘോഷമായി നടക്കും.
Be the first to comment