ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ് ഇയര്‍ഫോണുകളും ഹെഡ്‌സെറ്റുകളും. പാട്ടുകേള്‍ക്കാനും ഫോണ്‍ വിളിക്കാനും സിനിമ കാണാനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഹെഡ്‌സെറ്റ് അവശ്യഘടകമായിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘനേരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ ചെവിയുടെ ആരോഗ്യത്തിന് അത്ര നന്നല്ല. ഇത് നമ്മുടെ കേള്‍വി ശക്തിയെ വരെ ബാധിക്കാനിടയുണ്ട്.
ഇയര്‍ഫോണ്‍ ചെവിക്കുള്ളിലും ഹെഡ്‌സെറ്റ് ചെവിയ്ക്ക് പുറത്തുമാണ് വെക്കുന്നത്. ചെവിയ്ക്കുള്ളിലേക്ക് ഇയര്‍ഫോണ്‍ തിരുകുമ്പോള്‍ ചെവിയ്ക്കുള്ളിലുളള വാക്‌സ് അഥവാ ചെവിക്കായം ചെവിക്കുള്ളിലേക്ക് ആഴത്തില്‍ തള്ളപ്പെടുകയും അവിടെ തടസ്സമുണ്ടാക്കുകയും ചെയ്യാം. ഇത് കൂടാതെ ഇയര്‍ ഫോണിലൂടെയുളള ശബ്ദം നമ്മുടെ കര്‍ണപടത്തില്‍ നേരിട്ട് പതിക്കുന്നതാണ്. കൂടുതല്‍ വോളിയത്തില്‍ ശബ്ദം കേള്‍ക്കുന്നത് ചെവികള്‍ക്ക് ദീര്‍ഘകാല തകരാറുണ്ടാക്കാം. ഇയര്‍ഫോണുകള്‍ ചെവികള്‍ പൂര്‍ണ്ണമായും അടയ്ക്കുന്നതിനാല്‍ ചെവിയ്ക്കുള്ളില്‍ ഈര്‍പ്പമുണ്ടാകുകയും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യാമെന്നും ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് പറയുന്നു.
ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഉയര്‍ന്ന ശബ്ദത്തിലുളള ഇയര്‍ഫോണുകളുടെ നീണ്ടുനില്‍ക്കുന്ന ഉപയോഗം നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിംഗ് ലോസ് (എന്‍ഐഎച്ച്എല്‍) സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇയര്‍ ഫോണുകളുടെ ദീര്‍ഘകാല ഉപയോഗം മൂലം ചിലരില്‍ കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാക്കാം.
പരിഹാരം:
നിങ്ങള്‍ ഇടയ്ക്കിടെയോ ചെറിയ സമയത്തേക്ക് മാത്രമോ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ചെവിയുടെ ആരോഗ്യത്തിന് കുഴപ്പമില്ല.എന്നാല്‍ മീറ്റിങ്ങുകള്‍ക്കോ, പഠനത്തിനോ, പ്രസംഗത്തിനോ ആയി ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍, അതിന് പകരം ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
Be the first to comment