അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നു വിട്ടു; ആരോഗ്യ സ്ഥിതി തൃപ്തികരം

കമ്പം: ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയതിനു തുടർന്ന് മയക്കുവെടിവച്ച ഒറ്റയാൻ അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നു വിട്ടു. ആനയെ തുറന്നു വിട്ടതായി തമിഴ്നാട് വനപാലകർ സ്ഥിരീകരിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനാൽ അരിക്കൊമ്പനെ തുറന്നു വിടുന്നതിൽ അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. മതിയായ ചികിത്സ അരിക്കൊമ്പന് നൽകിയ ശേഷമാണ് തുറന്നു വിട്ടതെന്നാണ് വിവരം. ഇപ്പോൾ അരിക്കൊമ്പന്‍റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

തിങ്കളാഴ്ച്ച പുലർച്ചെ ഒരു മണിയോടെ മയക്കുവെടിവച്ച് പിടികൂടിയതാണ് കൊമ്പനെ, ശേഷം ഒരു ദിവസം അനിമൽ ആംബുലൻസിലായിരുന്നു. അപ്പർ കോതയാർ മോഖലയിലാണ് ആനയെ തുറന്നു വിട്ടത്. ദൗത്യ സംഘത്തിലെ ആളുകൾ ഇപ്പോഴും കാട്ടിൽ തന്നെ തുടരുകയാണ്.

അതേസമയം, അരിക്കൊമ്പനെ കേരളത്തിനു കൈമാറണമെന്ന എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗമിക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടുന്നത് കോടതി തടഞ്ഞിരുന്നു. എന്നാൽ ആനയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വനത്തിൽ തുറന്നു വിടാൻ അനുമതി നൽകുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*