കലിയടങ്ങാതെ അരിക്കൊമ്പൻ; പിടികൂടി ഇറക്കിവിട്ട സ്ഥലത്ത് തിരിച്ചെത്തി ഷെഡ് തകർത്തു

ഇടുക്കി: അരിക്കൊമ്പൻ വീണ്ടും പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട സ്ഥലത്ത് തിരിച്ചെത്തി. പെരിയാറിലെ സീനിയറോട ഭാഗത്താണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. വനപാലർക്കായി നിർമ്മിച്ചിരുന്ന ഷെഡ് പൂർണമായും തകർത്തു. തമിഴ്നാട് വനമേഖലാതിർത്തിയിൽ നിന്നും നാലു ദിവസം മുൻപാണ് അരിക്കൊമ്പൻ കേരളത്തിലേക്കെത്തിയത്.

അതേസമയം, അരിക്കൊമ്പനെ ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇതുവരെ നീക്കിയിട്ടില്ല. കേരളത്തിലേക്ക് മടങ്ങിയെങ്കിലും വീണ്ടും തിരികെയെത്താനുള്ള സാധ്യതയെ മുൻനിർത്തിയാണ് നിയന്ത്രണത്തിൽ മാറ്റം വരുത്താത്തത്. നിലവിൽ അരിക്കൊമ്പനെ നീരിക്ഷിക്കാനായി ഏർപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥരോട് അവിടെ തുടരാനും തമിഴ്നാട് നിർദേശിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*