
തമിഴ്‌നാട് വനത്തിനുള്ളിലെ അരിക്കൊമ്പന്റെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവിന്റെ പോസ്റ്റുകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വനത്തിനുള്ളിൽ സുഖമായി ഉറങ്ങുന്ന അരിക്കൊമ്പന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ സാഹു. പുൽമേടുകളിൽ കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന അരിക്കൊമ്പൻ എന്ന തലവാചകത്തോടെ തന്റെ ട്വീറ്റർ ഹാന്ഡിലൂടെയാണ് സുപ്രിയചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ തന്നെ തുടരുന്നതായാണ് വിവരം. ശനിയാഴ്ച രാത്രിയും കുറച്ചുദൂരം സഞ്ചരിച്ച അരിക്കൊമ്പൻ ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകര്‍ അറിയിച്ചു.
Be the first to comment