അര്‍ജുന്റെ ലോറി നദിയില്‍ വീണിട്ടില്ല; മണ്ണ് മാറ്റാന്‍ ശ്രമം തുടരുന്നു, മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തെരച്ചില്‍

കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. നേവിയുടെ ഡൈവിങ് സംഘ ഗംഗാ വല്ലി നദിയിലിറങ്ങി തിരച്ചില്‍ നടത്തി. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയില്‍ വീണിട്ടില്ലെന്ന് നേവി സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ ലോറി ഉണ്ടോയന്ന് അറിയാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം മലയിടിയുമെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍, സൂക്ഷിച്ചാണ് മണ്ണുമാറ്റല്‍ പുരോഗമിക്കുന്നത്. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണ് സൂചന.

ചിത്രദുര്‍ഗയില്‍ നിന്നും മംഗളൂരുവില്‍ നിന്നുമാണ് മെറ്റല്‍ ഡിക്ടറുകള്‍ എത്തിച്ചത്. ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധയനില്‍, നാലു ദിവസമായി വാഹനം മണ്ണിനടിയിലാണെന്നാണ് സൂചന. അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഓണായിടത്തും തിരച്ചില്‍ നടക്കുന്നുണ്ട്.

അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അപകട സ്ഥലത്തേക്ക് പോയി രക്ഷാപ്രവര്‍ത്തകര്‍ക്ക് ജിപിഎസ് വിവരങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന്, വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചില്‍ ആരംഭിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*