ലഡാക്കിൽ സൈനിക ടാങ്ക് അപകടം ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ : ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് സംഭവം ഉണ്ടായത്.

നദി മുറിച്ചുകടക്കുന്നതിനിടെ T-72 tank അപകടത്തിൽപ്പെടുകയായിരുന്നു. ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് സൈനികർ ഒലിച്ചുപോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ മരണപ്പെട്ട അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*