ആർപ്പുക്കര: ആർപ്പുക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് മെഡിക്കൽ കോളേജ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി.ജില്ലാ പഞ്ചായത്ത് അംഗ ഡോ. റോസമ്മ സോണി ഉദ്ഘാടനം നിർവഹിച്ചു.
ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാണി, എസ്സി കെ തോമസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വിഷ്ണു വിജയൻ, സുനിത വിജയൻ, പഞ്ചായത്തംഗങ്ങളായ കെ കെ ഹരികുട്ടൻ, ജസ്റ്റിൻ ജോസഫ്, ലൂക്കോസ് ഫിലിപ്പ്, റോയി പുതുശ്ശേരി, അഞ്ചു മനോജ്, റോസിലി ടോമിച്ചൻ, പ്രിൻസ് മാത്യു, സേതു ലക്ഷ്മി,ഓമന സണ്ണി എന്നിവർ പ്രസംഗിച്ചു. രണ്ടു ദിവസമായി നടക്കുന്ന കേരളോത്സവം ഇന്ന് സമാപിക്കും.
Be the first to comment