കോട്ടയം: ഓൾ ഇന്ത്യ വീരശൈവ മഹാസഭ ആർപ്പുക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷഭ വാഹന എഴുന്നള്ളിപ്പ് നടത്തി. ആർപ്പുക്കര കോലേട്ടമ്പലത്തിൽ നിന്നും കുന്നത്ത് തൃക്ക ക്ഷേത്രത്തിലേക്ക് ആയിരുന്നു എഴുന്നള്ളിപ്പ്.
വർഷങ്ങളായുള്ള പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് ശിവൻറെ വാഹനമായ ഋഷഭത്തെ എഴുന്നള്ളിക്കുന്നത്. ഇതോടൊപ്പം മയിലാട്ടവും, കരകാട്ടവും ,പമ്പമേളവും ശിവൻ, പാർവതി, സുബ്രഹ്മണ്യൻ, ഗണപതിയുടെ ടാബ്ലോ പ്രദർശനവും ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടറി സുധീഷ് നേതൃത്വം നൽകി.
Be the first to comment