
കോട്ടയം: ബധിരനായി എത്തി 1.36 ലക്ഷം രൂപ കവർന്നു മുങ്ങിയ പ്രതിയെ പിടിക്കൂടി. ബധിരൻ ചമഞ്ഞ് കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്ന് 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പിടിയിലായ പ്രതിയെ കുടുക്കിയത് ശാസ്ത്രീയമായി കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണമാണ്. തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകനെയാണ് കേസിൽ പിടികൂടിയത്.
സൈബർ മികവുകളോടെ നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെസ്റ്റ് പോലീസ് കേസിൽ വഴിത്തിരിവ് സൃഷ്ടിച്ച് പ്രതിയെ പിടികൂടിയത്. ബധിരനാണെന്ന് പറഞ്ഞ് സഹായം ചോദിച്ചെത്തിയാണ് നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ എത്തി ഉടമ മേശപ്പുറത്ത് വച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്ത് ഓടിയത്.
സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് വിശദമായ അന്വേഷണം നടത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത്കുമാർ, എസ്.ഐ. ടി.ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Be the first to comment