കലാസംവിധായകൻ നിതിൻ ദേശായി സ്വന്തം സ്റ്റുഡിയോയിൽ മരിച്ച നിലയിൽ

പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയെ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ കർജാത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള എൻ.ഡി സ്റ്റുഡിയോയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നിരവധി മറാഠി, ഹിന്ദി സിനിമകൾക്കായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, ല​ഗാൻ, ദേവദാസ്, ജോധാ അക്ബർ, പ്രേം രത്തൻ ധൻ പായോ തുടങ്ങിയവ അദ്ദേഹം കലാസംവിധാനം നിർവഹിച്ച ചിത്രങ്ങളാണ്. മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. ഇതേ വിഭാ​ഗത്തിൽ മൂന്ന് തവണ ഫിലിം ഫെയർ പുരസ്കാരവും ദേശായിയെ തേടിയെത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*