
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രകടന പത്രിക രാജ്യത്തിന് ആപത്ക്കരമെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സൗജന്യ വിദ്യാഭ്യാസം ഇല്ലാതാക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പം, അധികാരത്തിലേറിയാന്‍മൊഹില്ല ക്ലിനിക്കുകളടക്കം അടച്ച് പൂട്ടി സൗജന്യ ആരോഗ്യ സേവനങ്ങളുടെയും കടയ്ക്കല്‍ കത്തി വയ്ക്കാനാണ് ഇവരുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപി തങ്ങളുടെ യഥാര്‍ത്ഥ താത്പര്യങ്ങളാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വോട്ടര്‍മാര്‍ അവരെ പിന്തുണയക്കരുതെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു. ബിജെപി അധികാരത്തില്‍ വന്നാല്‍ സൗജന്യങ്ങളെല്ലാം റദ്ദാക്കപ്പെടുകയും പാവങ്ങള്‍ക്ക് ഡല്‍ഹിയില്‍ ജീവിക്കാന്‍ കഴിയാതെ വരുകയും ചെയ്യുമെന്നും കെജ്രിവാള് ചൂണ്ടിക്കാട്ടി.
നിരവധി പേരുടെ ജീവരേഖയായ സങ്കലസര്ക്കാര് വിദ്യാലയങ്ങളും മൊഹല്ല ക്ലിനിക്കുകളും അടച്ച് പൂട്ടാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെജ്രിവാളിന്റെ ആരോപണങ്ങളോട് ബിജെപി പ്രതികരിച്ചിട്ടില്ല.
Be the first to comment