
ന്യൂഡൽഹി: തിഹാർ ജയിലിൽ പുസ്തകങ്ങൾ വായിച്ചും യോഗ ചെയ്തും സമയം ചെലവഴിച്ച് മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിഹാറിലെ ജയിൽ നമ്പർ 2ലാണ് കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. സെല്ലിനുള്ളിലെ കസേരയിലിരുന്ന് വായനയും എഴുത്തുമാണ് കെജ്‌രിവാൾ ഭൂരിഭാഗം സമയവും ചെയ്യുന്നത്. രാവിലെയും വൈകിട്ടും ഒന്നര മണിക്കൂറോളം യോഗയും ധ്യാനവും ചെയ്യുന്നുണ്ടെന്നും ജയിൽ അധികൃതർ പറയുന്നു. കെജ്‌രിവാളിന്‍റെ സെല്ലിൽ 20 ചാലനുകൾ ലഭ്യമാകുന്ന ടിവിയും സജ്ജീകരിച്ചിട്ടുണ്ട്. പക്ഷേ ടിവി കാണുന്നതിൽ അദ്ദേഹം താത്പര്യം കാണിക്കാറില്ല. ഒരു കസേരയും മേശയും ഇലക്‌ട്രിക് കെറ്റിലും അദ്ദേഹത്തിന് സെല്ലിൽ പ്രത്യേകം അനുവദിച്ചിട്ടുണ്ട്.
സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ജയിലിലെ മറ്റു അന്തേവാസികളുമായി കാണാൻ കെജ്‌രിവാളിന് അനുവാദമില്ല. ജയിലിൽ അദ്ദേഹം അഭിഭാഷകനുമായി സംസാരിക്കുമ്പോഴെല്ലാം ദ്രുത കർമ്മ സേനയിലെ ഓഫീസർമാർ അദ്ദേഹത്തിന് സംരക്ഷണം നൽകാറുണ്ട്. ഇപ്പോഴും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കെജ്‌രിവാളിന് കഴിക്കാനായി എത്തിക്കുന്നുണ്ടെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
Be the first to comment