ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറസിന്റെ അരിന സബലേങ്കയും അമേരിക്കയുടെ ജെസിക്ക പെഗുലയും ഏറ്റുമുട്ടും. സെമിയില്‍ അമേരിക്കന്‍ താരം എമ്മ നവാരോയെയാണ് സബലേങ്ക വീഴ്ത്തിയത്. പെഗുല ചെക്ക് റിപ്പബ്ലിക്കിന്റഎ കരോലിന മുച്ചോവയെ വീഴ്ത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും രണ്ട് സെറ്റില്‍ തന്നെ വിജയം സ്വന്തമാക്കിയാണ് സബലേങ്കയുടെ മുന്നേറ്റം. സ്‌കോര്‍: 6-3, 7-6 (7-2).ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് പെഗുലയുടെ തിരിച്ചു വരവ്. സ്‌കോര്‍: 1-6, 6-4, 6-2.
ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനാണ് ലോക രണ്ടാം നമ്പര്‍ താരമായ സബലേങ്ക. കഴിഞ്ഞ തവണയും താരം യുഎസ് ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നു. എന്നാല്‍ കോക്കോ ഗഫിനോടു പരാജയപ്പെടുകയായിരുന്നു. കരിയറിലെ ആദ്യ യുഎസ് ഓപ്പണും മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടവുമായി താരം ലക്ഷ്യമിടുന്നത്.
പെഗുലയ്ക്ക് സ്വപ്‌നക്കുതിപ്പാണ് ഇത്തവണ. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വെംതകിനെ അട്ടിമറിച്ചാണ് താരം സെമിയിലേക്ക് മുന്നേറിയത്. കന്നി ഗ്രാന്‍ഡ് സ്ലാം കിരീടമാണ് താരം ലക്ഷ്യമിടുന്നത്.
Be the first to comment