
അതിരമ്പുഴ: കേരള സർക്കാരിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജോജോ ആട്ടയിലിൻ്റെ നേതൃത്വത്തിൽ വേദഗിരി മലയിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പു നടത്തി. ‘അമ്പിളി’ വിഭാഗത്തിൽപ്പെട്ട മത്തൻ ആണ് വിളവെടുത്തത്. ആദ്യ വിളകൾ അതിരമ്പുഴ കർഷക സൊസൈറ്റിക്കും കുറുപ്പന്തറ കൾച്ചറൽ സൊസൈറ്റിക്കുമാണ് നൽകിയത്.
കാലവർഷത്തിന്റെ ശക്തി കുറഞ്ഞത് കൃഷിയെ സാരമായി ബാധിച്ചുവെന്നും ഇതുമൂലം വിളകളുടെ ലഭ്യത കുറയുകയും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ജോജോ പറയുന്നു.
Be the first to comment