
പാലക്കാട്: വാഹനം എത്താത്തതിനെ തുടർന്ന് പാലക്കാട് അട്ടപ്പാടിയിൽ രോഗിയെ രണ്ട് കിലോമീറ്റർ ദൂരം കമ്പിയിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു. പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ പിന്നോക്ക ആദിവാസി ഊരായ മേലെ ഭൂതയാർ ആണ് സംഭവം. പൂതയാറിലെ മരുതൻ ചെല്ലി ദമ്പതികളുടെ 22 വയസ്സുള്ള മകൻ സതീശനെയാണ് ബന്ധുക്കൾ ഇത്തരത്തിൽ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് സംഭവം നടന്നത്.
റോഡിന്റെ വീതി കുറവായതിനാലാണ് ഊരിൽ വാഹനം എത്താത്തതെന്ന് ഇവർ പറയുന്നു. രണ്ട് കിലോമീറ്റർ കമ്പിയിൽകെട്ടി ചുമന്ന് കൊണ്ടുവന്നതിനു ശേഷം സതീശനെ ആംബുലൻസിൽ കയറ്റി കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചു.
Be the first to comment