അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്‌സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർഥികൾക്ക് സ്‌കിൽ ലോൺ നൽകാനായി കൂടുതൽ ബാങ്കുകൾ മുന്നോട്ടു വന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. എസ് ബിഐ, എച്ച്ഡിഎഫ് സി എന്നീ ബാങ്കുകൾ ഇതിനായി ധാരണാപത്രം കൈമാറിയതായി മന്ത്രി അറിയിച്ചു.
സാമ്പത്തികപിന്നോക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തിൽ നിന്നും പിന്നോട്ടുനിൽക്കുന്ന വലിയൊരു വിഭാഗത്തെ നൈപുണ്യ പരിശീലനത്തിന്റെ പാതയിലേക്ക് നയിക്കാൻ സ്‌കിൽ ലോണിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. 5000 മുതൽ ഒന്നര ലക്ഷം രൂപ വരെയുള്ള സ്‌കിൽ കോഴ്‌സുകൾക്ക് സ്‌കിൽ ലോൺ ലഭിക്കും. 10.5 മുതൽ 11 ശതമാനം വരെ പലിശ നിരക്കിൽ ആദ്യത്തെ ആറു മാസം വരെ മൊറൊട്ടോറിയം കാലാവധിയും അതിനു ശേഷം കോഴ്സ് പൂർത്തിയാക്കി മൂന്നുവർഷം മുതൽ ഏഴു വർഷം വരെ തിരിച്ചടവ് കാലാവധിയും സ്‌കിൽ ലോണിന്റെ പ്രത്യേകതയാണ്. നിലവിൽ കാനറാ ബാങ്കും കേരള ബാങ്കും തന്നെ അസാപ് കേരള കോഴ്സുകൾക്ക് സ്‌കിൽ ലോൺ നൽകുന്നുണ്ട്.
Be the first to comment