
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ മുടി മുറിച്ചു പ്രതിഷേധിക്കും. അനിശ്ചിത കാല രാപ്പകല്‍ സമരം 50-ാം ദിവസത്തിലെത്തി നില്‍ക്കുമ്പോഴാണ് സമരത്തിൻ്റെ രൂപവും ഭാവവും മാറ്റിയുള്ള പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. 50ല്‍ അധികം ആശ വര്‍ക്കര്‍മാരാകും മുടി മുറിച്ച് പ്രതിഷേധിക്കുക.
രാവിലെ 11ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളാകും. സര്‍ക്കാര്‍ അറിയിച്ചാല്‍ സമര നേതൃത്വം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആശമാര്‍ ആവര്‍ത്തിച്ചു.
അതേസമയം, ആശമാര്‍ നടത്തിവരുന്ന അനിശ്ചിത കാല നിരാഹാരം സമരം പന്ത്രണ്ടാം ദിവസവും തുടരുകയാണ്. സമര വേദിയില്‍ ഇന്ന് മുടിമുറിക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി പ്രമുഖരും എത്തിയേക്കും.
Be the first to comment