സിമ്പിൾ ക്യാച്ച് കൈവിട്ടു കോഹ്ലി അമ്പരപ്പോടെ അശ്വിനും റോഹിതും; വീഡിയോ

ഇന്ത്യൻ താരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച മത്സരത്തിൽ നിർണായകമായേക്കാവുന്ന ഒരു ക്യാച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി കൈവിട്ടു. 6 ഓവറിൽ വെറും 24 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കൻ ടീമിനെ ഒരു മികച്ച അർദ്ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഉയർത്തികൊണ്ടുവരികയായിരുന്നു ഡേവിഡ് മില്ലറും എയ്ഡൻ മാർക്രവും.

അശ്വിൻ എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു 35 റൺസ് എടുത്ത് നിൽക്കുകയായിരുന്ന മാർക്രത്തിന്റെ ക്യാച്ച് കോഹ്‌ലി നഷ്ടപ്പെടുത്തിയത്. ക്രീസിൽ നിന്നിറങ്ങി ഡീപ് മിഡ് വിക്കറ്റിലേക്ക് ഒരു പുൾഷോട്ട് കളിച്ച മാർക്രം പന്ത് നേരെ കോഹ്‌ലിയുടെ കൈകളിൽ എത്തിച്ചെങ്കിലും ഒന്നുരണ്ട് ശ്രമങ്ങൾക്ക് ശേഷം പന്ത് കൈവിട്ട് പോകുകയായിരുന്നു. ബോളർ അശ്വിനും നായകൻ രോഹിത് ശർമയും അടക്കമുള്ളവർക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് നന്നായി കളിച്ച് തന്റെ അർദ്ധസെഞ്ചുറി നേട്ടവും മർക്രം പൂർത്തിയാക്കി.

കളിയിൽ ദക്ഷിണാഫ്രിക്ക 5 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*