ഏഷ്യകപ്പ് സൂപ്പര്‍ഫോര്‍ പോരാട്ടം; ഇന്ത്യ-പാക് മത്സരത്തിന് മഴ ഭീഷണി: തിങ്കളാഴ്ച റിസര്‍വ് ദിനം

ക​ന​ത്ത മ​ഴ​ ഭീ​ഷ​ണി​ക്കി​ടെ ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ലെ സൂ​പ്പർ ഫോറിൽ ഇന്ന് ഇന്ത്യ-പാകിസ്താനെ നേരിടും. കൊളംബോയിലെ ആർ പ്രേമദാസ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം ഇന്നും മത്സരം. നേരത്തേ, ഗ്രൂ​പ് എ​യി​ലെ ഇ​ന്ത്യ-​പാ​ക് മ​ത്സ​രം പാതി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചിച്ചിരുന്നു. കൊളംബോയിൽ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.

അതിനിടെ, ഇന്നും മഴ മൂലം കളി തടസപ്പെട്ടാല്‍ തിങ്കളാഴ്ച റിസര്‍വ് ദിനമായി ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മറ്റ് മത്സരങ്ങൾക്ക് റിസർവ് ഡേ ഉണ്ടാകില്ല. മഴയുടെ സീസണില്‍ ശ്രീലങ്കയില്‍ മത്സരങ്ങള്‍ നടത്തിയതിനെ ചോദ്യം ചെയ്ത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. സൂപ്പർ ഫോറിൽ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ ഇന്ത്യയോട് ഏറ്റുമുട്ടുന്നത്.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കെ എല്‍ രാഹുല്‍ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. പാകിസ്താനെതിരായ ആദ്യ മത്സരത്തിലും നേപ്പാളിനെതിരായ മത്സരത്തിലും രാഹുല്‍ ടീമില്‍ ഉണ്ടായിരുന്നില്ല. അതേസമയം, റിസര്‍വ് കളിക്കാരാനായി ടീമിനൊപ്പം ഉണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ആദ്യമത്സരത്തിൽ പാകിസ്താനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമാണ് ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് കരുത്തേകുന്നത്. കുഞ്ഞ് ജനിച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങിയ പേസര്‍ ജസ്പ്രീത് ബുംറയും കൊളംബോയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബുംറ തിരിച്ചെത്തുന്നതോടെ പാകിസ്താനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ പേസ് നിരക്ക് കരുത്തുകൂടും.

Be the first to comment

Leave a Reply

Your email address will not be published.


*