ഏഷ്യൻ ​ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഫുട്ബോളിലും വോളിബോളിലും ഇന്ന് ഇന്ത്യ ഇറങ്ങും

ഹാങ്‌ചൗ: ഏഷ്യൻ ​ഗെയിംസ് 19-ാം പതിപ്പിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ചൈനയിലെ ഹാങ്ചൗവിലാണ് മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 23നാണ് ഔദ്യോ​ഗിക ഉ​ദ്ഘാടനം. 655 താരങ്ങൾ ഉൾപ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ഏഷ്യൻ ​ഗെയിംസിന് അയച്ചിരിക്കുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബീച്ച് വോളിബോൾ മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുക.

ഫുട്ബോളിലും വോളിബോളിലും ഇന്ന് ഇന്ത്യ ഇറങ്ങും. വൈകീട്ട് അഞ്ച് മണിക്കാണ് സുനിൽ ഛേത്രി നായകനായ ഇന്ത്യൻ ഫുട്ബോൾ ടീം ചൈനയ്ക്കെതിരായ മത്സരത്തിനിറങ്ങുക. വനിതാ ടീമിന്റെ മത്സരം സെപ്റ്റംബർ 21നാണ് നടക്കുക.

വോളിബോളിൽ ഇന്ത്യയുടെ പുരുഷ ടീമിന്റെ മത്സരം വൈകീട്ട് 4.30നാണ് ന‌‌ടക്കുക. കംബോഡിയയാണ് ഇന്ത്യൻ ടീമിന്റെ എതിരാളികൾ. വനിതാ ടീമിന്റെ മത്സരം സെപ്റ്റംബർ 30ന് നടക്കും. ക്രിക്കറ്റിൽ സെപ്റ്റംബർ 21ന് ഇന്ത്യയുടെ വനിതാ ടീം മത്സരിക്കാനിറങ്ങും. സെപ്റ്റംബർ 27നാണ് ഇന്ത്യൻ പുരുഷ ടീം ക്രിക്കറ്റ് മത്സരത്തിനിറങ്ങുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*