ആലപ്പുഴ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റം; മദ്യലഹരിയിലായിരുന്ന യുവാവ് കടന്നുകളഞ്ഞു

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ മദ്യലഹരിയിലായിരുന്ന രോഗി കയ്യേറ്റം ചെയ്തതായി പരാതി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ്, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തത്.

മദ്യലഹരിയിലായിരുന്ന ഷൈജു അത്യാഹിത വിഭാഗത്തിലെ ഹൗസ് സർജനായ ‍അഞ്ജലിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞു. നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്.

ആക്രമണത്തിന് ശേഷം ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചുമാറ്റിയത്. കടന്നുകളഞ്ഞ ഷൈജുവിനായി അമ്പലപ്പുഴ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*