തിരുവനന്തപുരം: ബജറ്റ് അവതരിപ്പിച്ചശേഷമുള്ള ഇടവേള കഴിഞ്ഞ് നിയമസഭ സമ്മേളനം ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ചയ്‌ക്ക് നിയമസഭയിൽ ഇന്നു തുടക്കമാകും. 15ന് ധനമന്ത്രി ചർച്ചയ്‌ക്കുള്ള മറുപടി പറയും. തുടർന്ന് വോട്ട്‌ഓൺ അക്കൗണ്ട് പാസാക്കി നിയമസഭ സമ്മേളനം പിരിയും.
സിപിഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യ, റവന്യു, മൃഗസംരക്ഷണം വകുപ്പുകളെ ബജറ്റില്‍ തഴഞ്ഞത് സംബന്ധിച്ച് ചര്‍ച്ചയില്‍ സംസാരിക്കുന്ന സിപിഐ എംഎല്‍എമാര്‍ പരാമര്‍ശം നടത്താന്‍ സാധ്യതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പരസ്യപ്രതികരണം പാടില്ലെന്നാണ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ സിപിഐ മന്ത്രിമാരുടെ പരിഭവം തീര്‍ക്കുന്ന പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തിയേക്കും. വയനാട്ടിലടക്കം പതിവായ വന്യജീവി ആക്രമണവും സഭയില്‍ സജീവ ചര്‍ച്ചയാകും. വിഷയം ഇന്ന് അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
Be the first to comment