
വൈക്കം : 62–ാം വയസ്സിൽ വേമ്പനാട്ടു കായൽ നീന്തിക്കടക്കാനൊരുങ്ങുകയാണ് റിട്ട. എൽഐസി ഉദ്യോഗസ്ഥയായ ഡോ. കുഞ്ഞമ്മ മാത്യൂസ്. വേമ്പനാട്ട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്നു നാളെ രാവിലെ 8ന് ആരംഭിച്ച് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏകദേശം 7 കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കുകയാണ് ലക്ഷ്യം.
ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീന്തിക്കയറി റെക്കോർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന 15–ാമത്തെ താരമാണ് കുഞ്ഞമ്മ മാത്യൂസെന്ന് കോഓർഡിനേറ്റർ ഷിഹാബ് കെ.സൈനു പറഞ്ഞു. ബിജു തങ്കപ്പനാണ് പരിശീലകൻ. ഭർത്താവ് തൃശൂർ അഞ്ചേരി ജവാഹർ റോഡ് പുത്തൻപുര ഹൗസിൽ പി.വി.ആന്റണി, കുഞ്ഞമ്മയ്ക്ക് എല്ലാ പിന്തുണയും നൽകുന്നു.
Be the first to comment