അതിരമ്പുഴ ഏഴാം വാർഡ് A D S വാർഷികം നടന്നു

അതിരമ്പുഴ: കുടുംബശ്രീ A D S ന്റെ കീഴിൽ പ്രവർത്തിക്കുന്ന അതിരമ്പുഴ 7 ആം വാർഡ് തൃക്കേൽ A D S ന്റെ വാർഷികം ഇന്ന് ശനിയാഴ്ച ശ്രീമതി. അംബികാദേവിയുടെ വസതിയിൽ നടന്നു. വാർഡ് മെമ്പർ ശ്രീമതി. ബേബിനാസ് അജാസ് ഉദ്‌ഘാടനം നിർവഹിച്ചു. കല എസ് കുമാർ സ്വാഗത പ്രസംഗവും , A D S പ്രസിഡന്റ് അധ്യക്ഷ പ്രസംഗവും നടത്തി .A D S സെക്രട്ടറി ശ്രീമതി. സബീന നിസാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു .മുതിർന്ന അംഗങ്ങളായ ഭാമാവതിയമ്മ, ലളിതമ്മ എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു.

ബാലസഭാ കുട്ടികൾ, ഓക്സിലറി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ കലാപരിപാടികളും,കസേരകളിയും നടന്നു . ജൻഡർ , സ്നേഹിത എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചു G R C  കൗൺസിലർ ശ്രീമതി പുഷ്പ വിജയകുമാർ സംസാരിച്ചു . സമ്മാനദാനം ശ്രീമതി. ബേബിനാസ് അജാസും, ശ്രീമതി.പുഷ്പവിജയകുമാറും ചേർന്ന് നിർവഹിച്ചു. ശ്രീമതി ലൈസ സജിയുടെ കൃതജ്ഞത പ്രസംഗത്തോടെ വാർഷിക യോഗം സമാപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*