ആഘോഷ നിറവിൽ അതിരമ്പുഴ സിഡിഎസ്

അതിരമ്പുഴ: കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച സിഡിഎസ് ആയും സംസ്ഥാനതലത്തിൽ സ്പെഷ്യൽ ജൂറി അവാർഡും മനോരമയുടെ പുരസ്കാരവും ലഭിച്ചതിന്റെ സന്തോഷം വിവിധ ആദരിക്കൽ ചടങ്ങുകളോടെയും കലാപരിപാടികളോടെയും അതിരമ്പുഴ സിഡിഎസ് ആഘോഷിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ അധ്യക്ഷയായി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബീന സണ്ണി സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ യോഗത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. സിഡിഎസിന് എക്കാലത്തും സാമ്പത്തിക പിന്തുണ നൽകി വരുന്ന ബാങ്കുകളെ പ്രസിഡൻറ് സജി തടത്തിൽ മൊമന്റോ നൽകി ആദരിച്ചു. 

മുൻ സി ഡി എസ് മെമ്പർമാർ, സി ഡി എസിലെ വിവിധ പരിപാടികളിൽ മുൻനിരയിൽ എത്തിയവർ, സി ഡി എസിലെ നിലവിലെ  മെമ്പർമാർ എന്നിവരെയും ആദരിച്ചു. ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആലീസ് ജോസഫ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രജിത ഹരികുമാർ, അമുത റോയി, ബേബിനാസ് അജാസ്, അമ്പിളി പ്രദീപ്, ഐസി സാജൻ, അശ്വതിമോൾ കെ, ജില്ലാ മിഷൻ ഡി പി എം ബ്ലോക്ക് കോഡിനേറ്റർമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സിഡിഎസ് മെമ്പർമാർ , മെമ്പർ സെക്രട്ടറി സി ഡി എസ് അക്കൗണ്ടന്റ് വിവിധ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*