അതിരമ്പുഴ സിഡിഎസ് കുടുംബശ്രീ കുടുംബാംഗങ്ങളുടെ പ്ലസ് ടു പാസ്സായ കുട്ടികളെ ആദരിച്ചു

അതിരമ്പുഴ: അതിരമ്പുഴ സിഡിഎസ് കുടുംബശ്രീ  കുടുംബാംഗങ്ങളുടെ പ്ലസ് ടു പാസ്സായ കുട്ടികളെ ആദരിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ പ്ലസ് ടു വിജയികളായ കുട്ടികളെ മെഡൽ നൽകി അനുമോദിക്കുകയും അവരുടെ മുന്നോട്ടുള്ള ജീവിത വിജയത്തിന് പ്രയോജനപ്രദമായ രീതിയിലുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകുകയും ചെയ്തു.  

കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി  രമ്യ സൈമൺ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ബീന സണ്ണി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, സീഡി എസ് അക്കൗണ്ടന്റ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*