
അതിരമ്പുഴ: അതിരമ്പുഴ സി ഡി എസി ന്റെ നേതൃത്വത്തിൽ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയുംസന്ദേശം വിളിച്ചോതുന്ന ക്രിസ്മസ് ആഘോഷവും, കേക്ക് വിപണന മേളയും, മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സജി തടത്തിൽ മേള ഉദ്ഘാടനം ചെയ്തു.
കേക്ക് വിപണന മേളയുടെ ആദ്യ വില്പന പ്രസിഡൻറ് ശ്രീ. സജി തടത്തിൽ മെമ്പർ സെക്രട്ടറി രമ്യ സൈമണിന് നൽകി നിർവഹിച്ചു. അതിരമ്പുഴ സിഡിഎസ് ലെ കുടുംബശ്രീ അംഗങ്ങൾ തന്നെ നിർമ്മിച്ച കേക്ക് ആണ് വിപണന മേളയിൽ വില്പന നടത്തിയത്. അതോടൊപ്പം മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ഷാജി ജോസഫ്, വൈസ് ചെയർപേഴ്സൺ ബീന സണ്ണി, മറ്റ് സിഡിഎസ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, കമ്മ്യൂണിറ്റി കൗൺസിലർ പുഷ്പ എന്നിവർ പങ്കെടുത്തു.
Be the first to comment