അതിരമ്പുഴ സെൻറ് മേരീസ്‌ ഫൊറോനാ പള്ളിയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു; വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ്‌ ഫൊറോനാ പള്ളിയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു. വെള്ളിയാഴ്ച  വൈകുന്നേരം 5.30 നു നടന്ന വി. കുർബാനയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ പൊതു ഒപ്പീസിനും വെഞ്ചിരിപ്പിനും റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിച്ചു. നിരവധി വിശ്വാസികൾ ഈ പ്രാർത്ഥനകളിൽ പങ്കെടുത്തു. പൂക്കളാലും മെഴുകുതിരികളാലും സെമിത്തേരി മുഴുവൻ വിശ്വാസികൾ അലങ്കരിച്ചിരുന്നു. വലിയ നോമ്പിന് മുൻപുള്ള അവസാന വെള്ളിയാഴ്ചയാണ് മരിച്ചവരുടെ ഓർമദിവസമായി ആചരിക്കുന്നത്.

ഫാ ജിൻറ്റു പുത്തൂർ, ഫാ ജിസ് പട്ടേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. സച്ചിൻ കുന്നത്ത്, ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ, ഫാ. ബിന്നിൽ പഞ്ഞിപുഴക്കും  എന്നിവർ സഹകാർമികരായിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*