അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി;വീഡിയോ

അതിരമ്പുഴ: സെൻ്റ്  മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി രാവിലെ ആറിന് വിശുദ്ധ കുർബാനയേ തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ അലക്സ് വടശ്ശേരി സി ആർ എം, ഫാ.ടോണി കോയിൽപ്പറമ്പിൽ, ഫാ.നവീൻ മാമ്മൂട്ടിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.

19 ന് രാവിലെ ആറിന് വിശുദ്ധ കുർബാന, ഏഴിന് എലക്തോർ വാഴ്ച, വിശുദ്ധ കുർബാന, വചനസന്ദേശം – ഫാ. ജസ്റ്റിൻ പുത്തൻപുരച്ചിറതൈക്കളം. തുടർന്ന് പ്രസുദേന്തി തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 5.15ന് ചെറിയ പള്ളിയിൽ വിശുദ്ധ കുർബാന, ആറിന് വലിയ പള്ളിയിൽ വിശുദ്ധ കുർബാന, വചനസന്ദേശം  റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, തുടർന്ന് പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും.

7.45ന് വിശുദ്ധ കുർബാന, വചനസന്ദേശം  ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ. 10 മണിയ്ക്ക് ആഘോഷമായ തിരുനാൾ റാസ കുർബാന ഫാ.ജേക്കബ് നടുവിലേക്കളം, വചനസന്ദേശം  ഫാ. റോമ്പിൻസ് കുഴിക്കോട്ടിൽ. വൈകുന്നേരം 5.15ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം  ഫാ. ഫാ റോജൻ നെൽപ്പുരയ്ക്കൽ, തുടർന്ന് ചെറിയ പള്ളി ചുറ്റി തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്.

 

Be the first to comment

Leave a Reply

Your email address will not be published.


*