അതിരമ്പുഴ: രാഹുൽ ഗാന്ധി എം.പിയ്ക്ക് അയോഗ്യത കൽപിച്ച പ്രത്യേക കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതും വയനാട് എം.പിയായി രാഹുൽ ഗാന്ധിക്ക് തുടരാൻ കഴിയുമെന്നതും കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി.
സുപ്രീം കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചതിനെ തുടർന്ന് അതിരമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ മൈതാനം ജംഗ്ഷനിൽ നിന്നും മാർക്കറ്റ് ജംഗ്ഷനിലേക്കു ആഹ്ളാദ പ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറോയ് പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു. കെ ജി ഹരിദാസ്, സജി തടത്തിൽ, ജോസഫ് എട്ടുകാട്ടിൽ, പി വി മൈക്കിൾ, ജൂബി ഐക്കര, ബിജു വലിയമല, ജെയിംസ് തോമസ്, സനിൽ ജോസഫ് എന്നിവർ സംസാരിച്ചു.
Be the first to comment