അതിരമ്പുഴ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ജൂൺ 11 ന്‌; പ്രചാരണം ശക്തമാക്കി മുന്നണികൾ

അതിരമ്പുഴ : അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 11 ന് നടക്കും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ പ്രവർത്തനങ്ങൾ ഊർജിതമാക്കി മൂന്നണികൾ.

യു ഡി എഫ്, എൽ ഡി എഫ് മുന്നണികൾക്ക് പുറമേ ഇതാദ്യമായി ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് സജീവമാണ്.

നിലവിലെ പ്രസിഡന്റ് കെ പി ദേവസ്യ കുറുപ്പുംതുണ്ടത്തിന്റെ നേതൃത്വത്തിലാണ് യു ഡി എഫ് പാനൽ. അഡ്വ. ജയ്സൻ ജോസഫ് ഒഴുകയിൽ, ജോസ് ജോസഫ് (ജോസ് അമ്പലക്കുളം), ജോറോയി ജെ ബി(ജോറോയി പൊന്നാറ്റിൽ), തോമസ് ജോസഫ് (തോമസ് പുതുശേരി), പി വി മൈക്കിൾ പെരും തുരുത്തിയിൽ, കെ യു ലിക്കായത്ത് കറുകചേരിയിൽ, സനിൽ ജോസഫ് കാട്ടാത്തിയിൽ, സാജൻ ജോർജ് (സജി തടത്തിൽ) എന്നിവർ ജനറൽ വിഭാഗത്തിലും കെ പി ദേവസ്യ കുറുപ്പുംതുണ്ടത്തിൽ നിക്ഷേപക വിഭാഗത്തിലും ആൻസി ജോർജ്‌ (ആൻസ് വർഗീസ് ആലഞ്ചേരിൽ), ലിസി ദേവസ്യാച്ചൻ തെക്കേപ്പുറം, ഷൈമി മാത്യു ( ഷിമി സജി പ്ലാത്തോട്ടം), എന്നിവർ വനിത സംവരണ വിഭാഗത്തിലും മഹേഷ് രാജൻ എം ചോലമലയിൽ പട്ടികജാതി/പട്ടികവർഗ്ഗ സംവരണവിഭാഗത്തിലുമാണ് യു ഡി എഫിന്  വേണ്ടി മത്സരരംഗത്തുള്ളത്.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യൻ പേമലയിൽ, ജിൻസ് കുര്യൻ, ജോഷി ഇമ്മാനുവൽ ഇലഞ്ഞിയിൽ, പ്രൊഫ.(ഡോ.) എ ജോസ് അരീകാട്ടേൽ, ജോസ് ഇടവഴിക്കൽ, ജോസ് തോമസ് അഞ്ജലി, ഫ്രാൻസിസ് സാലസ് മാങ്കോട്ടിൽ, രതീഷ് രത്നാകരൻ എന്നിവർ ജനറൽ വിഭാഗത്തിലും സിജോ ജോർജ്തെങ്ങുംതോട്ടം നിക്ഷേപക വിഭാഗത്തിലും എൽസമ്മ മാത്യു ആട്ടയിൽ, ബീന സണ്ണി, ബേബിനാസ് എ(ബേബിനാസ് അജാസ്) എന്നിവർ വനിത സംവരണ വിഭാഗത്തിലും സി ശശി പട്ടികജാതി/പട്ടികവർഗ്ഗ സംവരണവിഭാഗത്തിലുമായി എൽ ഡി എഫിനു വേണ്ടി മത്സരിക്കുന്നു.

ബാങ്ക് ഭരണസമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളായി കെ ഡി ഔസേഫ് കാരികൊമ്പിൽ, ജസ്റ്റിൻ മാത്യു മുണ്ടയ്ക്കൽ, ജിജി ചാക്കോ കാരിത്തടത്തിൽ.പി ജെ ജോസഫ് പാക്കുമല, കെ എം ജോൺ കളരിക്കൽ, ബോബൻ ജോർജ് തോട്ടത്തിൽ, ഷാജി ജേക്കബ് പനച്ചേൽ, സജി ഇ വി ഇരിപ്പുമലയിൽ എന്നിവർ ജനറൽ വിഭാഗത്തിലും ജോയി ചാക്കോ മുട്ടത്തുവയലിൽ നിക്ഷേപക വിഭാഗത്തിലും ത്രേസ്യാമ്മ അലക്സ് മുകളേൽ, ത്രേസ്യാമ്മ തോമസ് (ലൂസി) ചെറുവള്ളിപറമ്പിൽ, മിനി മാത്യു മ്ലാവിൽ എന്നിവർ വനിത സംവരണ വിഭാഗത്തിലും വി കെ സുകുമാരൻ വള്ളോപ്പള്ളിൽ പട്ടികജാതി/പട്ടികവർഗ്ഗ സംവരണവിഭാഗത്തിലുമായി മത്സരിക്കുന്നു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബാങ്ക് ഭരണം പിടിച്ചെടുക്കാൻ എൽ ഡി എഫും ഭരണം നിലനിർത്തുവാൻ യു ഡി എഫും പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. യു ഡി എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിലവിലുള്ളത്.  ജൂൺ 11 ന് രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ അതിരമ്പുഴ സെന്റ്‌ മേരീസ് പാരീഷ് ഹാളിൽ വച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*