
അതിരമ്പുഴ: അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് അതിരമ്പുഴ ടൗണിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം അതിരമ്പുഴ പള്ളി വികാരി ഫാ ഡോ ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമുട്ടി ൽ, ഫാ. അലക്സ് വടശേരി സി ആർ എം, ടൗൺ അലങ്കാര കമ്മറ്റി ചെയർമാൻ പി വി മൈക്കിൾ കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ കുഴി തൊട്ടിയിൽ, ചെറിയാൻ കുര്യൻകുഴിപ്പിൽ, ജോർജുകുട്ടി കുറ്റിയിൽ, ജോയിസ് മൂലേക്കരിയിൽ, തങ്കച്ചൻ കൊട്ടാരം മുകളിൽ, ബേബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറിയുള്ള അതിരമ്പുഴ ചന്തക്കുളവും വീഥികളും അലങ്കരിക്കുകയും പെണ്ണാർ തോടിന് കുറുകെ താൽക്കാലിക പാലം നിർമ്മിച്ചു അതിലൂടെയാണ് തിരുനാൾ പ്രദക്ഷിണം കടന്നുപോകുന്നത്. അതിരമ്പുഴയിലെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ഡ്രൈവേഴ്സും അടങ്ങുന്ന നാനാ ജാതി മതസ്ഥരുടെ ഒത്തൊരുമയുടെ പ്രതീകവും കൂടിയാണ് അതിരമ്പുഴ ടൗൺ അലങ്കാരവും തിരുനാളും.
.
Be the first to comment