അതിരമ്പുഴ: അതിരമ്പുഴ പള്ളി തിരുനാളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം ക്രമീകരണങ്ങൾ വിലയിരുത്തി. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചാവറ ഹാളിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകൾ തിരുനാളിനോട് അനുബന്ധിച്ച് നടപ്പിൽ വരുത്തുന്ന ക്രമീകരണങ്ങൾ വകുപ്പ് മേധാവികൾ വിശദീകരിച്ചു.
ജനുവരി 19 മുതൽ ഫെബ്രുവരി ഒന്നു വരെ എല്ലാ വകുപ്പുകളും മികച്ച പ്രവർത്തനങ്ങൾ നടത്തണമെന്ന് വി എൻ വാസവൻ നിർദ്ദേശം നൽകി. പോലീസ്, കെഎസ്ഇബി, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പ്രധാന തിരുനാൾ ദിനങ്ങളിൽ മുഴുവൻ സമയവും പള്ളിയിൽ സേവനമനുഷ്ഠിക്കൂമെന്നും തീരുമാനിച്ചു.
ജില്ലാ കളക്ടർ വി വിഘ്നേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ബിന്ദു, ആർ ഡി ഒ വിനോദ് രാജ്, അതിരമ്പുഴ ഫൊറോനാ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ റോസമ്മ സോണി, തഹസിൽദാർ അനിൽകുമാർ, അതിരമ്പുഴ പള്ളി കൈകാരന്മാർ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Be the first to comment