അതിരമ്പുഴ തിരുനാൾ: ചന്തക്കുളത്തെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് അതിരമ്പുഴ ടൗണിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം അതിരമ്പുഴ പള്ളി വികാരി ഫാ ഡോ ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ, ഫാ. ബോണി, പി വി മൈക്കിൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറിയുള്ള അതിരമ്പുഴ ചന്തക്കുളവും വീഥികളും അലങ്കരിക്കുകയും പെണ്ണാർ തോടിന് കുറുകെ താൽക്കാലിക പാലം നിർമ്മിച്ചു അതിലൂടെയാണ് തിരുനാൾ പ്രദക്ഷിണം കടന്നുപോകുന്നത്. അതിരമ്പുഴയിലെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ഡ്രൈവേഴ്സും അടങ്ങുന്ന നാനാ ജാതി മതസ്ഥരുടെ ഒത്തൊരുമയുടെ പ്രതീകവും കൂടിയാണ് അതിരമ്പുഴ ടൗൺ അലങ്കാരവും തിരുനാളും. എല്ലാ വർഷവും ജനുവരി 15ന് ചന്തക്കുളത്തിൽ കൊടിമരം ഉയർത്തുന്നതോടെ ആരംഭിക്കുന്ന അലങ്കാര ജോലികൾ 23 ന് പൂർത്തിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*