അതിരമ്പുഴ തിരുനാളിന് കൊടിയേറി; ഇനി ആഘോഷത്തിന്റെ നാളുകൾ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ തുടങ്ങിയവർ സഹകാർമ്മികരായായിരിന്നു.

ഇന്ന്  4 മണിക്ക് പ്രസുദേന്തി വാഴ്ചയും വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടക്കും.  വൈകുന്നേരം 6 മണിക്ക് വേദഗിരി സ്പിന്നിങ് മില്ലിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണവും തുടർന്ന് വലിയപള്ളിയിൽ ലദീഞ്ഞും നടക്കും.  

Be the first to comment

Leave a Reply

Your email address will not be published.


*