
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ 5.45 ന്റെ കുർബാനയ്ക്ക് ശേഷം വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമുട്ടിൽ, ഫാ. അലക്സ് വടശേരി സി ആർ എം തുടങ്ങിയവർ സഹകാർമ്മികരായായിരിന്നു.
തുടർന്ന് 4 മണിക്ക് പ്രസുദേന്തി വാഴ്ചയും വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടക്കും. വൈകുന്നേരം 6 മണിക്ക് വേദഗിരി സ്പിന്നിങ് മില്ലിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണവും തുടർന്ന് വലിയപള്ളിയിൽ ലദീഞ്ഞും നടക്കും.
Be the first to comment