
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്നു വരുന്ന ദേശക്കഴുന്ന് ഇന്ന് സമാപിക്കും. ഇന്ന് നടക്കുന്ന വടക്കും ഭാഗത്തിന്റെ ദേശക്കഴുന്ന് വൈകുന്നേരം ആറിന് റീത്താ ചാപ്പലിൽ നിന്നും ഓണംതുരുത്ത് സെൻറ് ജോർജ് ചാപ്പലിൽ നിന്നും ആരംഭിക്കും. രാത്രി ഒമ്പതിന് ചെറിയപള്ളിയിൽ എത്തിച്ചേരുന്ന പ്രദക്ഷിണത്തെ തുടർന്ന് ജോൺ പോൾ രണ്ടാമൻ നഗറിൽ ഫ്യൂഷൻ ഷോയും നടക്കും.
നാളെ വൈകുന്നേരം 4.15ന് അതിരമ്പുഴ ഇടവകക്കാരായ വൈദികർ ചേർന്ന് സമൂഹബലി അർപ്പിക്കും. തുടർന്ന് വൈകുന്നേരം ആറിന് വലിയപള്ളിയിൽ നിന്ന് ആരംഭിക്കുന്ന പ്രശസ്തമായ നഗരപ്രദക്ഷിണം 6.45ന് ടൗൺ കപ്പേളയിൽ എത്തിച്ചേരും. ലദീഞ്ഞിനും പ്രസംഗത്തിനും ശേഷം തുടരുന്ന പ്രദക്ഷിണം പ്രധാന വീഥിയിലുടെ ചെറിയപള്ളിയിലേക്ക് നീങ്ങും. 7.45ന് വലിയപള്ളിയിൽ നിന്നുള്ള രണ്ടാമത്തെ പ്രദക്ഷിണം ആരംഭിക്കും. ഇരു പ്രദക്ഷിണങ്ങളും ചെറിയപള്ളിക്കു മുന്നിൽ സംഗമിക്കും. തുടർന്ന് സംയുക്ത പ്രദക്ഷിണം ചെറിയപള്ളി ചുറ്റി വലിയപള്ളിയിലേക്ക് നീങ്ങും. വലിയപള്ളി വലംവയ്ക്കുന്ന പ്രദക്ഷിണം 9.15ന് സമാപിക്കും.
Be the first to comment