അതിരമ്പുഴ തിരുനാളിന് നാളെ കൊടിയേറും

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ 5.45 ന്റെ കുർബാനയ്ക്ക് ശേഷം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ കൊടിയേറ്റ് കർമം നിർവഹിക്കും. അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ തുടങ്ങിയവർ സഹകാർമ്മികരായായിരിക്കും.

തുടർന്ന് 4 മണിക്ക് പ്രസുദേന്തി വാഴ്ചയും വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടക്കും.  വൈകുന്നേരം 6 മണിക്ക് വേദഗിരി സ്പിന്നിങ് മില്ലിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണവും തുടർന്ന് വലിയപള്ളിയിൽ ലദീഞ്ഞും നടക്കും.  

Be the first to comment

Leave a Reply

Your email address will not be published.


*