അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് ചെട്ടിപ്പറമ്പ് – ചിറക്കര റോഡിന്റെ നിർമ്മാണ പ്രവർത്തനം നടത്തി റോഡ് സഞ്ചാരയോഗ്യമാക്കി

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് ചെട്ടിപ്പറമ്പ് – ചിറക്കര റോഡിന്റെ നിർമ്മാണ പ്രവർത്തനം നടത്തി റോഡ് സഞ്ചാരയോഗ്യമാക്കി. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്തുവാൻ കാലതാമസം ഉണ്ടാകുമെന്നതിനാൽ പ്രദേശ വാസിയായ വലിയതടത്തിൽ കളരിക്കൽ ബേബിയും ഭാര്യ ഗ്രേസിയും സംഭാവനയായി നൽകിയ 2 ലക്ഷം രൂപാ വിനിയോഗിച്ച് ഏറെ ദുർഘടമായിരുന്ന റോഡാണ് സഞ്ചാരയോഗ്യമാക്കിയത് . പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. ബേബിയും കുടുംബാംഗങ്ങളായ ഭാര്യ ഗ്രേസിയും, മകൾ ഗിഫ്റ്റിയും ചേർന്ന് നാട മുറിച്ച് റോഡ് തുറന്ന് ഗതാഗതസൗകര്യമൊരുക്കി.

വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ വലിയതടത്തിൽ കളരിയ്ക്കൽ ബേബിയെയും കുടുംബാംഗങ്ങളെയും പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ആദരിച്ചു. വാർഡ് വികസനസമിതി കൺവീനർ ഫിലോമിന ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജോസ് പുതിയാപറമ്പിൽ, രാജു നെല്ലിപ്പളളിൽ, ജോയി തോട്ടനാനിയിൽ, തങ്കച്ചൻ കൂർക്കകാലായിൽ, ശശികുമാർ സൗഭാഗ്യ, സോണി മാങ്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*