അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വസ്തു നികുതി പിരിവില്‍ 100 ശതമാനം കരസ്ഥമാക്കിയ ജന പ്രതിനിധികളെയും, ഉദ്യോഗസ്ഥരേയും ആദരിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് – 2023-24 വസ്തു നികുതി പിരിവില് 100 ശതമാനം കരസ്ഥമാക്കിയ വിവിധ വാര്‍ഡുകളുടെ ജനപ്രതിനിധികളെയും വാര്‍ഡുകളുടെ ചുമതല ഉള്ള ഉദ്യോഗസ്ഥരേയും ആദരിച്ചു. ഇന്നു നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍  പഞ്ചായത്ത് പ്രസിഡന്‍റ്  ജോസ് അമ്പലക്കുളം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷിമി സജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  ജെയിംസ് തോമസ് എന്നിവര്‍ ചേര്‍ന്ന് മൊമെന്‍റോ നല്‍കിയാണ് ആദരിച്ചത്.
വാര്‍ഡ് 2 കോട്ടയ്ക്കുപുറം മെമ്പര്‍ സിനി ജോര്‍ജ്ജ്, വാര്‍ഡ് ചുമതല വഹിക്കുന്ന ക്ലാര്‍ക്ക് മേഘ അജിത്ത്, വാര്‍ഡ് 7 തൃക്കേല്‍ മെമ്പര്‍  ബേബിനാസ് അജാസ്, വാര്‍ഡ് ചുമതലയുള്ള ക്ലാര്‍ക്ക് ജോര്‍ജ്ജ് വി എ, വാര്‍ഡ് 10 യൂണിവേഴ്സിറ്റി മെമ്പര്‍  ജോഷി ഇലഞ്ഞിയില്‍, വാര്‍ഡ് ചുമതലയുള്ള ടെന്‍സിമോള്‍ വര്‍ഗ്ഗീസ്, വാര്‍ഡ് 16 ഐ.സി.എച്ച് 90 ശതമാനം നികുതി പിരിവ് കൈവരിച്ച ചുമതല വഹിക്കുന്ന ആശ ആര്‍ നായര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. മറ്റ് വാര്‍ഡ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.‍

.

Be the first to comment

Leave a Reply

Your email address will not be published.


*