അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സിറ്റിസണ്‍ ഫെസിലിറ്റേഷൻ സെന്‍റർ പ്രവർത്തനമാരംഭിച്ചു

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് സിറ്റിസണ്‍ ഫെസിലിറ്റേഷൻ സെന്‍റർ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്‍റ് ശ്രി സജി തടത്തിൽ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ആലീസ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീ ജോസ് അമ്പലക്കുളം, ശ്രീമതി സിനി ജോര്‍ജ്ജ്, ശ്രീമതി ബേബിനാസ് അജാസ്,  ബഹുപഞ്ചായത്ത് സെക്രട്ടറി ശ്രീമതി മിനി മാത്യു, ജൂനിയര്‍ സൂപ്രണ്ട് ശ്രീമതി രമ്യ സൈമൺ, സീനിയർ ക്ലാര്‍ക്ക് ശ്രീബിജു ജോസഫ്, ക്ലാര്‍ക്ക് ശ്രീ ജോര്‍ജ്ജ് വി.എ, സിറ്റിസണ്‍  ഫെസിലിറ്റേഷന്‍ സെന്‍റർ ചുമതല വഹിക്കുന്ന ടെക്നിക്കൽ അസിസ്റ്റന്‍റ് ശ്രീ അജീഷ് കെ.എസ്, മറ്റ് ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പഞ്ചായത്തിലെ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങൾ പഞ്ചായത്ത് ഭരണ സമിതി വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സിറ്റിസൺ ഫെസിലിറ്റേഷന്‍ സെന്‍റർ പൊതു ജനങ്ങള്‍ക്ക് ഒരു പുതിയ മുതല്‍കൂട്ടായി മാറുമെന്നും വിവിധ കേരള/ കേന്ദ്ര സര്‍ക്കാർ സേവനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ അറിവ് പകര്‍ന്നു നല്‍കുന്നതിലൂടെ സര്‍ക്കാരിന്‍റെയും പഞ്ചായത്തിന്‍റെയും മുഖമായി പ്രവര്‍ത്തിക്കുവാൻ സിറ്റിസൺ ഫെസിലിറ്റേഷന്‍ സെന്ററിന് സാധിക്കുമെന്നും സജി തടത്തിൽ പറഞ്ഞു.

അതിരമ്പുഴ സിറ്റിസൺ ഫെസിലിറ്റേഷന്‍ സെന്‍റർ ചുമതല വഹിക്കുന്ന  ഗ്രാമ പഞ്ചായത്ത് ടെക്നിക്ല്‍ അസിസ്റ്റന്റ്  ശ്രീ അജീഷ് കെ.എസ്.ന് പഞ്ചായത്ത് പ്രസിഡന്‍റും ഭരണ സമിതി അംഗങ്ങളും ആശംസകൾ അർപ്പിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*