അതിരമ്പുഴ ഗ്രാമപഞ്ചായത്തിന് 2023 -24 വര്‍ഷത്തിൽ അന്‍പത്തിയാറര കോടിയുടെ ബഡ്ജറ്റ്

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 2023 -24 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. അന്‍പത്തിയാറ് കോടി അന്‍പത്തിയൊന്ന് ലക്ഷത്തി മുപ്പത്തിയെണ്ണായിരത്തി അറുന്നൂറ്റി അറുപത്തിയേഴ് രൂപ വരവും, നാല്‍പത്തിമൂന്ന് കോടി എഴുപത്തിനാല് ലക്ഷത്തി അയ്യായിരം രൂപ ചെലവും, പന്ത്രണ്ട് കോടി എഴുപ്പത്തിയേഴ് ലക്ഷത്തി മുപ്പത്തിമൂവായിരത്തി അറുനൂറ്റി അറുപത്തിയേഴ് രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 2023 -24 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് അവതരിപ്പിച്ചു.

കാർഷിക മേഖല, മൃഗസംരക്ഷണം,ക്ഷീരവികസന മേഖല, ചെറുകിട വ്യവസായം, വിദ്യാഭ്യാസം, കലാസാംസ്കാരികം, യുവജനക്ഷേമം, ദാരിദ്ര്യ ലഘൂകരണം, വനിതാ വികസനം, സാമൂഹ്യനീതി, കുടിവെള്ളം, ശുചിത്വം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, പൊതുമരാമത്ത്, ദുരന്തനിവാരണ പദ്ധതി, എന്നിവയ്ക്ക് ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലിന്റെ അധ്യക്ഷതയിലാണ് ബജറ്റ് അവതരിപ്പിച്ചത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഹരി പ്രകാശ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ ഹസീന സുധീർ, ജെയിംസ് തോമസ്, വാർഡ് മെമ്പർമാർ, സെക്രട്ടറി,  മറ്റു ഉദ്യോഗസ്ഥരും ബഡ്ജറ്റിൽ  പങ്കെടുത്തു. 

Be the first to comment

Leave a Reply

Your email address will not be published.


*