അതിരമ്പുഴ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന കലാമേള ജനുവരി 10 വെള്ളിയാഴ്ച നടക്കും.
രാവിലെ 10 മണിക്ക് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം ചെയ്യും.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസീന സുധീർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി മുഖ്യ പ്രഭാഷണം നടത്തും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെയിംസ് കുര്യൻ ,ആൻസ് വർഗ്ഗീസ് , അന്നമ്മ മാണി ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, ഗ്രാമപഞ്ചായത്തംഗങ്ങളായ ബേബിനാസ് അജാസ്, ഹരിപ്രകാശ്,ജെയിംസ് തോമസ്, ജോജോ ജോർജ്, സിനി ജോർജ്ജ് ,ജോയി തോട്ടനാനിയിൽ ,രജിത ഹരികുമാർ,ബിജു വലിയമല, മേരി അമുദ,ജോഷി ഇലഞ്ഞിയിൽ ,ആലീസ് ജോസഫ് ,കെ ടി ജെയിംസ് ,ഡെയ്‌സി ബെന്നി ,ഷാജി ജോസഫ് ,രാജമ്മ തങ്കച്ചൻ ,അമ്പിളി പ്രദീപ് , ഐസി സാജൻ , അശ്വതിമോൾ കെ എ ,ജോസ് അഞ്‌ജലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിസ്സി ജോൺ സി വൈ, ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ചു പി നായർ എന്നിവർ പ്രസംഗിക്കും. 2024-2025 പ്രവർത്തനവർഷത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് വയോജന ഫെസ്റ്റ്.
Be the first to comment