രജിട്രേഷൻ നടപടികൾ പൂർത്തീകരിച്ച് മിനിറ്റുകൾക്കുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് നൽകി മാതൃകയായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്

കോട്ടയം: വിവാഹ രജിട്രേഷൻ നടപടികൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തീകരിച്ച് വിവാഹ സർട്ടിഫിക്കറ്റ് നൽകി മാതൃകയായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്. ഓസ്ട്രിയയിൽ വിയന്ന മെഡിക്കൽ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് വിദ്യാര്‍ത്ഥികളായ എസ് ശിവകുമാറിൻ്റെയും നിഖില ഹരികുമാറിൻ്റെയും വിവാഹമാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അധികൃതരുടെ മാതൃകാപരമായ പ്രവർത്തനത്തിലൂടെ വളരെ വേഗത്തിൽ രജിട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്.

പോണ്ടിച്ചേരി സ്വദേശിയായ ശിവകുമാറും കോട്ടയം സ്വദേശിയും ബാംഗ്ലൂരില്‍ താമസക്കാരിയുമായ നിഖില ഹരികുമാറും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററിൽ വച്ചാണ് ഇന്നലെ വിവാഹിതരായത്. വിവാഹശേഷം ഉടൻ വിവാഹ രജിസ്ട്രേഷനായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെത്തി. നവ ദമ്പതികളുടെ സാഹചര്യം മനസിലാക്കിയ പഞ്ചായത്ത് ഉദ്യോഗസ്ഥർ 20  മിനിട്ടിനകം രജിസ്ട്രേഷന്‍ നടപടികൾ  പൂര്‍ത്തിയാക്കി.

ഓസ്ട്രിയയിലേക്ക് മടങ്ങും മുൻപ് വിവാഹ രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതിനാലാണ് വിവാഹചടങ്ങുകൾ പൂർത്തിയായ ഉടൻ ദമ്പതികൾ പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സജി തടത്തില്‍, സെക്രട്ടറി മിനി മാത്യു, ജൂനിയര്‍ സൂപ്രണ്ട് ശ്രീ രമ്യ സൈമണ്‍ എന്നിവർ മറ്റു ജീവനക്കാരെ സാക്ഷിയാക്കി നവ മിഥുനങ്ങള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കി വിവാഹ ആശംസകള്‍ നേര്‍ന്നു. ഇരുവരും പഞ്ചായത്ത് പ്രസിഡന്‍റിനോടും ജീവനക്കാരോടും ഉടൻ ലഭിച്ച സേവനത്തിന് നന്ദി അറിയിച്ചു മടങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*