അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഓണത്തിനോട് അനുബന്ധിച്ച് ബന്ദിപ്പൂ ഉത്പാദിപ്പിക്കുക, ജെ എൽ ജി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബന്ദി തൈ വിതരണം നടത്തി. വിവിധ വാർഡുകളിലെ തരിശായി കിടന്ന സ്ഥലം കൃഷിയോഗ്യമാക്കി അയ്യായിരത്തോളം ബന്ദി തൈകൾ നട്ടാണ് ഈ വർഷം കുടുംബശ്രീയുടെ നേതൃത്വത്തിൽ ബന്ദിപൂവ് കൃഷിക്ക് തുടക്കമിടുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബേബിനാസ് അജാസ് ബന്ദിതൈ വിതരണം നടത്തി. സി ഡി എസ്സ് ചെയർപേഴ്സൺ ഷെബീന നിസാർ പദ്ധതി വിശദീകരിച്ചു, സി ഡി എസ്സ് വൈസ് ചെയർപേഴ്സൺ ബീന സണ്ണി, ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ജോമേഷ്, ബ്ലോക്ക് കോർഡിനേറ്റർ അഗ്രി സി ആർ പി ഷൈനി റെജി, സി ഡി എസ് മെമ്പർമാരായ സൗമ്യാ സുധീഷ്, ലത രാജൻ, മേഴ്‌സി പ്രകാശൻ എന്നിവർ പങ്കെടുത്തു.
Be the first to comment