
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം റിഥം 2024 സംഘടിപ്പിച്ചു. അതിരമ്പുഴ അൽഫോൺസാ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഇൻ ചാർജ്ജ് ഹരിപ്രകാശ് (വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻ) ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഫസീന സുധീർ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി റിസർച്ച് ഇൻ ലേണിംഗ് ഡിസബിലിറ്റി ഡയറക്ടർ പ്രൊഫ. ഡോ. കെ. മുഹമ്മദ് മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും അസിസ്റ്റന്റ് സെക്രട്ടറി രമ്യ സൈമൺ, ഭിന്നശേഷി പദ്ധതികളുടെ പഞ്ചായത്ത് തല നിർവ്വഹണ ചുമതലയുള്ള അഞ്ജു വി നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ നടന്നു.
Be the first to comment