അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ 56.51- കോടി രൂപ വരവും 43.74- കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് പാസായി

ഏറ്റുമാനൂര്‍: അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ 56.51- കോടിരൂപ വരവും 43.74- കോടിരൂപ ചിലവും 12.77- കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പാസായതായി പ്രസിഡന്റ് സജിതടത്തില്‍,വൈസ് പ്രസിഡന്റ് ആലീസ്‌ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

റോഡ് വികസനത്തിനായി 5.55 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഓരോവാര്‍ഡിനും 25 ലക്ഷം രൂപ വീതം ലഭിക്കും. ജല്‍ജീവന്‍മിഷനും മറ്റു കുടിവെള്ളപദ്ധതികള്‍ക്കുമായി പൈപ്പ് ലൈന്‍സ്ഥാപിച്ചതിനെതുടര്‍ന്ന് റോഡുകള്‍ മുഴുവനും സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യത്തിലാണ് ഇത്രയും തുക അനനുവദിക്കുന്നത്.

ദാരിദ്രൃലഘുകരണത്തിന് 6.60- കോടിയും, ഷോപ്പിങ് കോംപ്ലകസ് നിര്‍മ്മാണത്തിന് നാല് കോടിയും വകയിരുത്തി. വിവിധ പദ്ധതികള്‍ക്കായി സ്ഥലംവാങ്ങുന്നതിന് നാല്‌കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്ത്, ഊര്‍ജം-11.25-കോടി, വീടുകളുടെ മെയിന്റനസിന് -1.15കോടി, തെരുവ് വിളക്ക് വൈദ്യുതികരണത്തിന് 20 ലക്ഷം, ദുരന്തനിവാരണം -10ലക്ഷം തുടങ്ങിയവയാണ് മറ്റു പദ്ധതികള്‍.

Be the first to comment

Leave a Reply

Your email address will not be published.


*