
അതിരമ്പുഴ: ചങ്ങനാശേരി അതിരൂപതയിൽ വിശുദ്ധ മത്തായി ശ്ലീഹയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിൽ മധ്യസ്ഥന്റെ തിരുനാളിനോടനുബന്ധിച്ചുള്ള വലിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ബാൻഡ് മേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ മുത്തുകുടകളേന്തി നൂറു കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. പള്ളിയിൽ നിന്നും ആരംഭിച്ച് പ്രദക്ഷിണം വിശുദ്ധ യൂദാ ശ്ലീഹായുടെ കപ്പേളയിൽ എത്തിച്ചേരുകയും തുടർന്ന് ആനമല കുരിശടി ചുറ്റി തിരികെ പള്ളിയിൽ എത്തി സമാപിച്ചു. തുടർന്ന് കരിമരുന്നു കലാപ്രകടനം നടന്നു.
വികാരി ഫാ. സോണി തെക്കുംമുറി, അസിസ്റ്റന്റ് വികാരി ഫാ. ജോജോ പള്ളിച്ചിറ, തിരുനാൾ ജനറൽ കൺവീനർ കുര്യൻ വട്ടമല, റെജിമോൻ കരിവേലിൽ, കൈക്കാരന്മാരായ സിബി പേമലമുകളേൽ, ഫ്രാൻസിസ് കോട്ടയിൽ, സതീഷ് പാറക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.
Be the first to comment